തൈരും ഉള്ളിയും ഒരുമിച്ചു ചേർത്ത് സാലഡ് കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ആയുര്‍വേദ വിധിപ്രകാരം റയ്ത്ത ആരോഗ്യത്തിന് അത്ര ശരിയല്ല എന്നാണ് പറയുന്നത്.
തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തിലെ വാദം. ഇത് പലരും സ്വീകരിക്കാറില്ലാത്തൊരു വാദം തന്നെയാണ്. തൈര് ശരീരത്തിന് തണുപ്പേകുമ്പോള്‍ ഉള്ളി ചൂടാണ് നല്കുന്നതത്രേ. അങ്ങനെയെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആയുര്‍വേദത്തില്‍ പറയുന്ന ത്രിദോഷങ്ങളായ വാത-പിത്ത- കഫ ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശദീകരണം.
ദഹനക്കുറവ്, അസിഡിറ്റിയോ ഗ്യാസ് മൂലം വയര്‍ വീര്ത്തുകെട്ടലോ പോലുള്ള ദഹനസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കെല്ലാം ഇവ കാരണമാകുമത്രേ. അധികപേരിലും വിരുദ്ധാഹാരം നിസാരമായ പ്രശ്നങ്ങളേ സൃഷ്ടിക്കൂ, എന്നാല്‍ ചിലരില്‍ വിരുദ്ധാഹാരം കാര്യമായ പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആയുര്‍വേദം ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക