മധുര പാനീയങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇവ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മിക്കവയും കോൺ സിറപ്പ്, മാൾട്ടോസ് സുക്രോസ് തുടങ്ങിയ വിവിധതരം പഞ്ചസാരകൾ കൊണ്ടാണ് നിർമ്മിക്കുന്നത്.
ഹൃദ്രോഗം, വൃക്കരോഗം, പല്ലിന്റെ അറകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി മധുര പാനീയങ്ങളുടെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, മധുര പാനീയങ്ങൾ മുടികൊഴിച്ചിലിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
മധുര പാനീയങ്ങളുടെ അമിത ഉപഭോഗം പുരുഷന്മാരിലെ മുടി കൊഴിച്ചിലുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന പഞ്ചസാര രക്തചംക്രമണം മോശമാക്കുന്നു. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ പരാജയപ്പെടുകയും രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ വേരുകൾ ദുർബലമാകുന്നതിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക