ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് നടുവേദന. എല്ലാ പ്രായത്തിലുള്ളവരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ അല്ല പലതരത്തില്‍ നടുവേദന അലട്ടാറുണ്ട്. പലകാരണങ്ങളാലാണ് നടുവേദന ഉണ്ടാകുന്നെങ്കിലും ദീര്‍ഘനേരം ഇരിക്കുന്നതും സമ്മര്‍ദ്ദവുമാണ് ഇപ്പോള്‍ ഇതിന് പൊതുവെ കണ്ടുവരുന്ന ഘടകം. നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്.
മത്സ്യമാണ് അതില്‍ ഏറ്റവും പ്രധാനം. കോര, അയല, മത്തി. ചൂര തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കും.
ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ആന്റിഓക്സിഡന്റുകളാണ്. ശരീരത്തിന്റെ വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും. സ്പിനാച്ചില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയൊക്കെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആന്തോസയാനിനുകള്‍ ധാരാളം അടങ്ങിയിട്ടുള്ള മറ്റൊന്നാണ് ബ്ലൂബെറി. ഇത് നടുവിലെ വീക്കവും വേദനയും കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി, ഗുണങ്ങള്‍ അദാനിയിട്ടുണ്ട്. ഇത് പേശികളിലും വീക്കം കുറയ്ക്കാനും നടുവേദനയും അസ്വസ്ഥതയും കുറയ്ക്കാനും സഹായിക്കും.
അവക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് നീര്‍വീക്കം കുറയ്ക്കാനും സന്ധി ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. ബ്രൊക്കോളി ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ക്രൂസിഫെറസ് പച്ചക്കറിയാല്‍. ഇത് കഴിക്കുന്നതും ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക