ശ്രീനഗര്‍: ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മു കശ്മീരിലേക്ക്. തിങ്കളാഴ്ച പൂഞ്ചും രജൗരിയും കരസേന മേധാവി സന്ദര്‍ശിക്കും. പൂഞ്ചില്‍ സൈനികര്‍ നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ബാരമുള്ളയിലും ആക്രമണം ഉണ്ടായിരുന്നു. പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.
ജമ്മു കശ്മീരിലെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി. പള്ളിയില്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു മുന്‍ എസ്എസ്പി ആയിരുന്ന മുഹമ്മദ് ഷാഫിക്ക് നേരെ ആക്രമണുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക