കട്ടിയില്ലാത്ത പുരികമാണോ നിങ്ങൾ നേരിടുന്ന പ്രശ്നം. നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവാൻ ഇതാ ചില പൊടികൈകൾ.
ആവണക്കെണ്ണ
കേശസംരക്ഷണത്തിന് മാത്രമല്ല പുരികം വളരുന്നതിനും ആവണക്കെണ്ണ മികച്ചതാണ്. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി അല്പം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് കട്ടിയുള്ള പുരികം ഉണ്ടാകാൻ സഹായിക്കും
കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്യുക. ഇത് കൊഴിഞ്ഞ പുരികത്തിന് പകരം നല്ലതു പോലെ നല്ല കറുത്ത പുരികം വരുന്നതിന് സഹായിക്കുന്നു.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ബദാം എണ്ണ അഥവാ ആല്‍മണ്ട് ഓയില്‍ നല്ല രീതിയില്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും പുരികത്തെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ ബാഗ് പുരികത്തിനു മുകളില്‍ 15 മിനിട്ടോളം വെയ്ക്കുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പുരികം വളരും
ഒരു പഞ്ഞി അല്പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക