സൗന്ദര്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. സ്ത്രീകളും പുരുഷന്മാരും ഓരേ പോലെ അനുഭവിക്കുന്ന പ്രശ്നമാണിത്. ഈ പ്രശ്നത്തിന് വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ പരിഹാരം കാണാം. ഇതാ ചില മാർഗങ്ങൾ.
ബ്ലാക്ക്ഹെഡ്സ് ഉണ്ടാകാന്‍ കാരണം ചര്‍മത്തിലെ എണ്ണമയവും അഴുക്കുമാണ്. ഇതിനായി മുഖത്ത് ആവി പിടിക്കുന്നത് ഉചിതമാണ്. ഇതിന് ശേഷം ശുദ്ധമായ തുണികൊണ്ടോ പഞ്ഞി കൊണ്ടോ മുഖം നന്നായി തുടച്ച് വൃത്തിയാക്കുക. ബ്ലാക്ക്ഹെഡ്സ് മാറ്റാൻ മികച്ച മാർഗമാണ് ഇത്.
ഒരു ചെറിയ ഉരുളന്‍കിഴങ്ങ് രണ്ടായി മുറിക്കുക. ഇതുപയോഗിച്ച് ബ്ലാക്ക്ഹെഡ് ഉള്ള ഭാഗത്ത് മുകള്‍ ഭാഗത്തോട്ട് മസ്സാജ് ചെയ്യുക. 10 മിനിറ്റ് നേരം ഇത് തുടര്‍ച്ചയായി ചെയ്യുക. ബ്ലാക്ക്ഹെഡ്സ് മാറും.
ഒരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് ചര്‍മത്തില്‍ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് നീക്കം ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നു.
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങി കഴിഞ്ഞ ശേഷം പതുക്കെ പൊളിച്ചെടുക്കുക. ഇത് ബ്ലാക്ക്ഹെഡ്സ് കളയുന്നതിന് ഉത്തമ മാര്‍ഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക