മുഖ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇത്തരത്തിൽ സൗന്ദര്യം സംരക്ഷിക്കാൻ വില കൂടിയ ക്രീമുകളും മറ്റും ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? എന്നാൽ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന പല പദാർത്ഥങ്ങളും സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ്.
ഇത്തരത്തിൽ ഒന്നാണ് കഞ്ഞി വെള്ളം. കഞ്ഞി വെള്ളത്തിന് ഏറെ ഗുണങ്ങൾ ഉണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ചില സൗന്ദര്യ പൊടികൈകൾ നോക്കാം.
നല്ല തെളിഞ്ഞ കഞ്ഞിവെള്ളം എടുത്ത് അതുകൊണ്ട് മുഖം കഴുകുക. ഇത് നിങ്ങളില്‍ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖം മൃദുവാക്കാൻ സഹായിക്കും.
കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളഞ്ഞാൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റം.
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും.
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക