കൊല്ലം: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത് പുതിയ മാനുവലോടെയായിരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുജന അഭിപ്രായത്തിലായിരിക്കും ഇതിനായുള്ള കരട് തയ്യാറാക്കുക.
വിധികർത്താക്കളുടെ യോഗ്യതയും വേദിയിൽ പ്രഖ്യാപിച്ചിരുന്നു. സമ്മാനത്തിലല്ല, മത്സരത്തിൽ പങ്കെടുക്കുന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 62 -മത് സ്കൂൾ കലോത്സവത്തിൽ കണ്ണൂരാണ് മുന്നിൽ തുടരുന്നത്. മൂന്നാം ദിവസം പിന്നിടുമ്പോൾ 674 പോയിന്റുമായാണ് കണ്ണൂർ ജില്ല മുന്നിലുള്ളത്.
648 പോയന്റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നു. 631 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക