വിജിലൻസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എംഎൽഎക്ക് നോട്ടീസ്. ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ പ്രാഥമിക അന്വേഷണത്തിനായാണ് എംഎൽഎയോട് വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
ശനിയാഴ്ച മുട്ടം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് ഡിവൈഎസ്പി മാത്യു കുഴൽനാടന് നോട്ടീസ് നൽകി. ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും എംഎൽഎ സ്വന്തമാക്കി എന്നാണ് കേസ്. വിജിലൻസിന്റെ നോട്ടീസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും എംഎൽഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക