ക്രിസ്തുമസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് നടന്നു. 20 കോടിയുടെ ബംബർ സമ്മാനത്തിന് അർഹമായത് പാലക്കാട് വിറ്റ ടിക്കറ്റാണ്. പാലക്കാട് ഷാജഹാൻ എന്ന ഏജന്റ് വിറ്റ XC 224091 എന്ന ടിക്കറ്റ് ആണ് ഒന്നാം സമ്മാനം നേടിയത്. തിരുവനന്തപുരത്ത് ഗോൾഖീ ഭവനിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
20 കോടി സമ്മാനത്തുകയിൽ നിന്നും നികുതി കഴിഞ്ഞുള്ള തുക സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലഭിക്കും. 45,00,000 ടിക്കറ്റുകൾ ആണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടത്തിയത്.
20 പേർക്ക് ഒരുകോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനം 30 പേർക്ക് 10 ലക്ഷം രൂപ വീതവും മൂന്നുലക്ഷം രൂപ 20 പേർക്ക് നാലാം സമ്മാനമായി ലഭിക്കും. 2 ലക്ഷം രൂപ 20 പേർക്ക് അഞ്ചാം സമ്മാനമായും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക