ശരീരം കൂടുതലായി ജലം ആവശ്യപ്പെടുന്ന സമയമാണ് വേനൽക്കാലം, ധാരാളം വെള്ളം കുടിയ്ക്കുന്നില്ലെങ്കിൽ പല തരത്തിലുള്ള അസ്വസ്ഥതകൾ ശരീരം കാണിച്ചു തുടങ്ങും. നിർജലീകരണം സംഭവിയ്ക്കുകയും തളർന്നുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.
ചർമം വരണ്ടിരിയ്ക്കുകയും ചർമത്തിന്റെ ഉപരിതലം വലിഞ്ഞുമുറുകുന്ന അവസ്ഥയും അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം പ്രതിവിധി ഒന്നേയുള്ളൂ, ധാരാളം വെള്ളം കുടിയ്ക്കുക. ശുദ്ധ ജലം കുടിയ്ക്കുന്നതോടൊപ്പം തന്നെ ചില പ്രത്യേക പാനീയങ്ങൾ കുടിയ്ക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വേനൽക്കാലത്ത് ശരീരത്തെ സംരക്ഷിയ്ക്കാനായി ചില ജ്യൂസുകൾ കുടിക്കാം.
മാതളനാരങ്ങ ജ്യൂസ്
ഉയർന്ന അളവിലുള്ള ആൻ്റിഓക്സിഡൻ്റുകൾക്ക് പേരുകേട്ടതാണ് മാതളനാരങ്ങ. ഹൃദ്രോഗം, ക്യാൻസർ തുടങ്ങി വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
വെള്ളരിക്ക ജ്യൂസ്
ദാഹം ശമിപ്പിച്ച് നമുക്ക് ഉന്മേഷവും തണുപ്പും നൽകുന്ന പാനീയമാണ് വെള്ളരിക്ക ജ്യൂസ്. ഇത് ശരീരത്തിലെ ദുഷിപ്പുകളും കൊഴുപ്പും പുറത്തേക്ക് കളയുവാൻ സഹായിക്കുന്നു. ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുകയും, ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യും. ഇതിലൂടെ ശരീരഭാരവും കുറയ്ക്കുവാൻ സാധിക്കും.
നാരങ്ങ വെള്ളം അഥവാ ലെമൺ ജ്യൂസ്
അസിഡിറ്റി രുചിയുള്ള ഒരു ക്ലാസിക് പാനീയമാണ് നാരങ്ങ വെള്ളം. നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ദഹനത്തിന്റെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പ്രകൃതിദത്തമായ ഉന്മേഷം നൽകാനും സഹായിക്കും.
ആപ്പിൾ ജ്യൂസ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ആപ്പിൾ ജ്യൂസ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. ഇത് കുടിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ ജ്യൂസ്
ചൂടുകാലത്ത് നിങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള ഉന്മേഷദായകമായ പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. ഇതിൽ വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി കുറവാണ്, ശരീരഭാരം നിലനിർത്താൻ സഹായിക്കുകായും ചെയ്യുന്നു. കൂടാതെ, തണ്ണിമത്തനിൽ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ സിയും അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ലൈക്കോപീനും അടങ്ങിയിട്ടുണ്ട്.
കാരറ്റ് ജ്യൂസ്
ശുദ്ധമായ കാരറ്റ് ജ്യൂസ് ഡയറ്ററി ഫൈബറുകളാൽ സമ്പുഷ്ടമാണ്. ഡയറ്ററി ഫൈബർ ശരീരത്തിൽ കൂടുമ്പോൾ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും വർദ്ധിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്ന് മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക