വിഷാദ രോഗമുള്ളവർ ദിവസേന വ്യായാമം ചെയ്യുന്നത് ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും വ്യായാമം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം സംഘടിപ്പിച്ചത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വിവിധ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് മറ്റ് ആളുകളേക്കാള്‍ കുറവായിരിക്കും.
വിഷാദരോഗികള്‍ മിക്കപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക