കാസർകോട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കമായി. എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക, സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻഡോസൾഫാൻ ദുരിതബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ മുന്നിൽ അനിശ്ചിതകാല സമരത്തിന് ആരംഭം കുറിച്ചിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും കാഞ്ഞങ്ങാട്ട് സമരപ്പന്തലിൽ എത്തി. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഒരു വർഷമായി എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേർന്നിട്ട്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാൻ. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ദുരിതബാധിതർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക