ഷംന കാസിം, മിഷ്കിൻ, വിധാർത്ഥ് എന്നിവർ പ്രധാന താരങ്ങളായി, നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിൾ’ന്റെ ട്രെയ്ലർ റിലീസ് ചെയ്തു.
മാരുതി ഫിലിംസ്, എച്ച് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ – എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്.
സംവിധായകനും നടനുമായ മിഷ്കിന്റെ സഹോദരൻ ജി.ആർ ആദിത്യയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഡെവിൾ. മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്.
അദിത് അരുൺ, തരിഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
നോക്സ് സ്റ്റുഡിയോസ് ആണ് ഡെവിൾ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫെബ്രുവരി രണ്ടിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക