ശരീരഭാരം കുറയ്ക്കാനായി പാടുപെടുന്നവരാണ്` മിക്കവരും. തടി കുറയ്ക്കുക മാത്രമല്ല, വയറ് കുറയ്ക്കുകയും വേണം. അതിനായി പട്ടിണി കിടന്നിട്ട് കാര്യമില്ല, കൃത്യമായി ഭക്ഷണം കഴിച്ച് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കണം.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഡയറ്റ് നോക്കണം. അതിനു മികച്ച ഒന്നാണ് ചീരകൊണ്ടുള്ള ഭക്ഷണങ്ങൾ. സ്പിനാച്ച് പലതരീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാരാളം പോഷകങ്ങളുടെ കലവറയാണ് സ്പിനാച്ച് .
പല ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും അകറ്റുന്നതിന് നമ്മുടെ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്നൊരു ഭക്ഷണമാണ് സ്പിനാച്ച്.
സ്പിനാച്ച് ഉപയോഗിച്ച് രാവിലെ പ്രഭാതഭക്ഷണമായി കഴിക്കാന്‍ സാധിക്കുന്ന നല്ല കിടിലന്‍ സ്മൂത്തീസ് ആണ് പരിചയപ്പെടുത്തുന്നത്. ഇത് കുടിച്ചാല്‍ തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കുകയും ചെയ്യും.
സ്പിനാച്ച് സ്മൂത്തി
1 കപ്പ്- സ്പിനാച്ച്
1/2 കപ്പ്- വെള്ളരിക്ക
1/2 കപ്പ്- തൈര്
ഒരു പിടി- പുതിനയില
1/4 ടേബിള്‍സ്പൂണ്‍- ജീരക പൊടി
1/2 ടേബിള്‍സ്പൂണ്‍- നെല്ലിക്ക, നാരങ്ങനീര്
ആവശ്യത്തിന് ഉപ്പ് എന്നിവ എടുക്കുക. ഇവ എല്ലാം ചേര്‍ക്ക് നന്നായി അരച്ച് ജ്യൂസ് പരുവത്തിലാക്കി എന്നും രാവിലെ കുടിക്കാവുന്നതാണ്. ഇതില്‍ കലോറി വളരെ കുറവായതിനാല്‍ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക