പപ്പായയ്ക്ക് ഒട്ടനവധി ഗുണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ പപ്പായയുടെ കുരു കഴിച്ചാലും നിരവധി ഗുണങ്ങള്‍ ലഭിക്കും. ഉണക്കിയശേഷം പൊടിയാക്കി പപ്പായ കുരു ഉപയോഗിക്കാന്‍ കഴിയും. സലാഡുകളിലും സ്മൂത്തികളിലും ഇവ ഉപയോഗിക്കാം. ഇത്തരത്തില്‍ പപ്പായയുടെ കുരു കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് നമ്മളുടെ ആരോഗ്യത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.
ദഹനപ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഇത് ആശ്വാസമാകും. ദഹനം കൂട്ടാൻ സഹായിക്കുന്ന എൻസൈമുകള്‍ പപ്പായയുടെ കുരുവിലുണ്ട്.
ഗ്യാസ്, മലബന്ധം പോലുള്ള അനുബന്ധ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം ലഭിക്കും. ഒപ്പം തന്നെ വയറ്റില്‍ നിന്ന് വിരകളെയോ, രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയ- പാരസൈറ്റുകള്‍, വിരകളുടെ മുട്ട എന്നിങ്ങനെയുള്ളവയെല്ലാം നീക്കം ചെയ്യുന്നതിനും പപ്പായയുടെ കുരു സഹായിക്കുന്നു.
ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായുള്ളതിനാല് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ ഗുണം ചെയ്യും. കൂടാതെ ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മെച്ചപ്പെടുത്തും.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണകരമാണ്. ഇവ കഴിക്കുമ്പോള്‍ വിശപ്പ് കുറയും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇവയിലുള്ള ആന്റി-ഓക്സിഡന്റ്സ് ശരീത്തില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍, വിഷാംശങ്ങള്‍ എല്ലാം എളുപ്പത്തില്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇതാണ് കരളിന് ഗുണകരമാകുന്നത്.
നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പപ്പായയുടെ കുരു സഹായകമാണ്. ഇതിലുള്ള വൈറ്റമിൻ സി ആണ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നത്.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ പപ്പായ കുരു ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലുള്ള ഫൈബര്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടും.
മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിക്കാനുമെല്ലാം പപ്പായ കുരുവിന് കഴിവുണ്ട് ഇതെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പോസിറ്റീവായ കാര്യങ്ങളാണ്.
ചില പഠനങ്ങള്‍ പറയുന്നത് പപ്പായ കുരുവിന് ചിലയിനം ക്യാൻസര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കാൻ സാധിക്കുമെന്നതാണ്. എന്നാലീ വിഷയത്തില്‍ ആധികാരികമായ പഠനങ്ങള്‍ ഇനിയും നടക്കുന്നതേയുള്ളൂ.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ കുരു സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴിയാണ് പപ്പായ കുരു ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നത്. കൊളസ്ട്രോള്‍ ഉള്ളത് ഹൃദയത്തിന് എപ്പോഴും ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക