ദേശീയ പുരസ്കാര നിറവിൽ വീണ്ടും സംസ്ഥാന ഐടി മിഷൻ. മികച്ച പ്രവർത്തനത്തിനുള്ള ഇ ഗവേണൻസ് മേഖലയിലെ ടെക്നോളജി സഭ പുരസ്കാരത്തിനാണ് സംസ്ഥാന ഐടി മിഷൻ അർഹത നേടിയത്.
ഡിജിറ്റൽ സാക്ഷരത പൊതുജനങ്ങളിൽ ഉറപ്പാക്കുന്നതിനും ഇ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിനുമായി സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഏകജാലക സേവന പോർട്ടലിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. ഐടി മിഷൻ ഡയറക്ടർ അനു കുമാരി കൊൽക്കത്തയിൽ വെച്ച് നടന്ന പരിപാടിയിൽ പുരസ്കാരം ഏറ്റുവാങ്ങി.
2023 ൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കോൺക്ലേവിൽ സംസ്ഥാന ഐടി മിഷന് ആദരം ലഭിക്കുകയും ചെയ്തിരുന്നു. ഇ ഗവേണൻസ് വഴിയാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലും ഫ്രണ്ട്സ് സേവന കേന്ദ്രങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നത്. അക്ഷയ പദ്ധതി സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ കീഴിൽ 2002 ലാണ് ആരംഭം കുറിച്ചത്.
വിവിധ സർക്കാർ പദ്ധതികളിലേക്കുള്ള അപേക്ഷകൾ, ആധാർ, സർക്കാർ സർട്ടിഫിക്കറ്റുകൾ, സാമൂഹ്യ സുരക്ഷാ പെൻഷൻമസ്റ്ററിംഗ്,സി എം ഡി ആർ എഫ്,സിഎംഒ പോർട്ടലുകളിലെ അപേക്ഷകൾ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കുന്നത് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക