ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിൻ സി ധാരാളമായി ഉൾപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്.
കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് നല്ലതാണ്.
ബീറ്റ്റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്. അതിനാൽ വിളർച്ച ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഒരുപാട് നല്ലതാണ്.
ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പന്നമാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നു. സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് വേണം. കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
ബീറ്റ്റൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ടുകൾ മികച്ചൊരു തിരഞ്ഞെടുപ്പാണ്. നാരുകൾ പൂർണ്ണതയുടെ വികാരങ്ങൾ വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക