ഇത് മാമ്പഴക്കാലമാണ്. മാങ്ങ പ്രേമികളാണ് മലയാളികൾ. ഒരുപാട് വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങളുണ്ട്. ഇവയെല്ലാം വിപണികളില്‍ ലഭ്യവുമാണ്. ഇങ്ങനെ പല തരത്തിലുള്ള മാമ്പഴം സുലഭമായി എത്തുന്ന മാമ്പഴക്കാലത്ത് വിവിധ വിഭവങ്ങളും മാമ്പഴം വച്ച് തയ്യാറാക്കാറുണ്ട്. ഇത്തരത്തിൽ മാമ്പഴ സീസൺ കഴിഞ്ഞും ഉപയോഗിക്കുന്നതിന് വേണ്ടി പഴുത്ത മാമ്പഴം ഉണക്കി സൂക്ഷിക്കുന്ന രീതി പരമ്പരാഗതമായി തന്നെയുള്ളതാണ്. മാമ്പഴത്തില്‍ മധുരമെല്ലാം ചേര്‍ത്ത് ഉണക്കി മാങ്ങാ സൂക്ഷിക്കും. ഇതിനെ മാങ്ങാ തെര എന്നാണ് പറയുന്നത്. ഇത് ഒരുപാട് പേരുടെ ഇഷ്ടവിഭവമാണ്.
മാമ്പഴം കഴുകി, മുറിച്ച് കഷ്ണങ്ങളാക്കി അതിന്റെ പള്‍പ്പ് (അകക്കാമ്പ്) മാത്രം വേര്‍തിരിച്ചെടുത്ത് ഇതില്‍ പഞ്ചസാര ചേര്‍ത്ത് കുഴച്ച് മാവ് പരുവത്തിലാക്കി ഓലപ്പായ പോലുള്ള പ്രതലങ്ങളില്‍ പരത്തി വെയിലില്‍ നന്നായി ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ന് വിപണിയിലും ലഭ്യമാണ്. സൂക്ഷിച്ച് വെച്ച് കഴിക്കാവുന്ന വിഭവമാണിത്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
ചേരുവകൾ
- പഴുത്ത മാങ്ങ – 3 എണ്ണം
- പഞ്ചസാര – 5 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മാങ്ങാ കഷ്ണങ്ങൾ മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക.
ചുവടുകട്ടിയുള്ള ഒരു പാനിൽ മാങ്ങ പൾപ്പ് ചേർത്ത് മീഡിയം ഫ്ളയിമിൽ വെച്ച് കുറുക്കിയെടുക്കുക. കുറുകി വരുന്ന മാങ്ങാ പൾപ്പിലേക്ക് ഏലയ്ക്കാപ്പൊടിയും നെയ്യും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ചു പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ വെണ്ണ തടവിയ പാത്രത്തിൽ പരത്തി കൊടുക്കുക.
വെയിലത്ത് ഉണക്കിയെടുത്ത് മുറിച്ച് വായുവും വെള്ളവും കടക്കാതെ സൂക്ഷിച്ച് ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക