ഇത് മാമ്പഴക്കാലമാണ്. മാമ്പഴം പഴപ്രേമികളുടെ ഇഷ്ടലിസ്റ്റിലുള്ളതാണ്. വേനൽകാലമായതോടെ വിവിധ റസിപ്പികളിൽ മാമ്പഴ ജ്യൂസുകളുണ്ട്. എന്നാൽ ചൂടിനെ പ്രതിരോധിക്കാൻ മാത്രമല്ല ശരീരംഭാരം കുറക്കാനും മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ മാമ്പഴം രുചിയിൽ മാത്രമല്ല ശരീരത്തിനാവശ്യമായ ഒട്ടേറെ ഗുണങ്ങൾ നൽകുന്നതിലും പ്രധാനിയാണ്.
മാമ്പഴം കഴിച്ചാൽ ദീർഘനേരം വിശിപ്പ് കുറക്കുകയും സ്വാഭാവികമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യും. മാമ്പഴം സീസൺ ആകുമ്പോൾ മിക്കവരുടെയും വീട്ടിൽ മമ്തഴം കൊണ്ടുള്ള നിരവധി വിഭങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മാങ്ങാപ്പഴം തീരുമ്പോളും എടുത്ത് ഉപയോഗിക്കാനായി നല്ല രുചികരമായ മാമ്പഴം ജാം തയ്യാറാക്കി വെച്ചാലോ. ഇത് മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയും ചെയ്യാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ:
- പഴുത്ത മാങ്ങ – 2 എണ്ണം (വലുത് )
- പഞ്ചസാര – 1.5 കപ്പ്
- നെയ്യ് – 3 ടീസ്പൂൺ
- പഞ്ചസാര, ഏലയ്ക്കാ പൊടിച്ചത് – 1.5 ടീസ്പൂൺ
തയാറാക്കുന്ന വിധം :
പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഒട്ടും വെള്ളം കൂടാതെ മിനുസമായ് അരച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം മാങ്ങ പൾപ്പ് ഇട്ട് നന്നായി കുറുകി വരുന്നതു വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. അതിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ഇട്ട് 5 മിനിറ്റ് കൂടി വഴറ്റി കട്ടിയാക്കി എടുക്കുക. ചൂടാറിയ ശേഷം വായു കടക്കാത്ത പത്രത്തിൽ ആക്കി അടച്ചു വക്കുക. ഫ്രിഡ്ജിൽ വച്ചും സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക