മലയാളികൾക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച് രണ്ട് മലയാളി താരങ്ങൾ. തിരുവനന്തപുരം സ്വദേശിയായ ആശാ ശോഭനയും വയനാട് സ്വദേശിയായ സജനയും ആണ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളികൾക്ക് അഭിമാനമായി മാറിയത്. മലയാളി താരങ്ങളായ സജനയും ആശ ശോഭനയും ആണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചത്.
വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നതിന് സഹായിച്ചത്. ട്വന്റി-ട്വന്റി പരമ്പരയിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഇരുവരും കളത്തിൽ ഇറങ്ങും. മുംബൈ ഇന്ത്യൻസ് താരമായിരുന്ന എസ് സജന വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിനിയാണ്.
റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ ചാമ്പ്യന്മാർ ആക്കിയതിൽ നിർണായക പങ്കുവഹിച്ച ആശാ ശോഭന തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട സ്വദേശിനിയാണ്. 12 വിക്കറ്റ് ആണ് ആശാ ശോഭന നേടിയത്. ഇന്ത്യൻ ടീമിൽ മലയാളി ആയ മിന്നു മണിക്ക് ശേഷം ഇടം പിടിക്കുന്ന മലയാളി താരങ്ങൾ കൂടിയാണ് സജനയും ആശ ശോഭനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക