പോഷകങ്ങള്‍ ശരീരത്തിന് ഏറ്റവും ആവശ്യമുളള ഘടകമാണ്. അത്തരത്തില്‍ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ഇതിന്റെ അഭാവം ശരീരത്തില്‍ പല പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്.
പൊതുവേ വൈറ്റമിന്‍ B12 മാംസാഹാരത്തില്‍ നിന്നാണ് നിന്നുമാണ് ലഭിക്കുന്നത്. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവ വിറ്റാമിൻ B12 ന്റെ പ്രധാന ഉറവിടങ്ങളാണ്. അതിനാല്‍തന്നെ സസ്യാഹാരികളില്‍ വിറ്റാമിന്‍ B12ന്റെ കുറവ് കാണപ്പെടുന്നു.
വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച തുടങ്ങിയ പല പ്രശ്നങ്ങള്‍ ഇതിന്റെ അഭാവത്തിലുണ്ടാകും.
വിറ്റാമിന്‍ ബി 12 സെറോടോണിൻ ഉത്പാദിപ്പിക്കുന്നു, ഇത് നമ്മുടെ മാനസികാവസ്ഥ നിലനിർത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ B12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു.
നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വൈറ്റമിന്‍ ബി 12 സഹായിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ വൈറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിയ്ക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ B12 ന്റെ കുറവ് ഉണ്ടോ എങ്ങിനെ അറിയാം?
- ശരീരത്തില്‍ വിറ്റാമിൻ B12 കുറയുന്നതിന്റെ പല ലക്ഷണങ്ങളും നിങ്ങളുടെ നഖങ്ങളിൽ കാണാം. വിറ്റാമിൻ B12 ന്റെ കുറവ് മൂലം നഖങ്ങളുടെ നിറം മഞ്ഞയോ വെള്ളയോ തവിട്ടുനിറമോ ആകാം.
- വിറ്റാമിൻ B12 ന്റെ കുറവ് നഖങ്ങളുടെ കട്ടി കുറഞ്ഞ് ദുർബലമാകാന്‍ ഇടയാക്കും. നഖങ്ങൾ എളുപ്പത്തിൽ പൊട്ടാൻ ഇടയാക്കും. നഖങ്ങളിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണമാകും.
- ഇത്തരം ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ നഖങ്ങളിൽ കാണപ്പെടുകയാണ് എങ്കില്‍ അത് വിറ്റാമിൻ B12 ന്റെ കുറവ് മൂലമാണ് എന്ന് കരുതാം. ഈ അവസരത്തില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. രക്ത പരിശോധനയിലൂടെ വിറ്റാമിൻ B12 ന്റെ കുറവ് കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക