ശ്യാമപ്രസാദ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഹേയ് ജൂഡ് ഇന്ന് തീയറ്ററുകളിലേക്ക്. തെന്നിന്ത്യൻ താരം തൃഷ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഹേയ് ജൂഡ്. നിവിനും തൃഷയും അവരുടെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്തതരത്തിലുള്ള വേഷമാണ് ഹേയ് ജൂഡിൽ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആയി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചത്.
നിർമൽ സഹദേവിന്റേതാണ് തിരക്കഥ. മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്, വിജയ് മേനോൻ, നീനാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായി സംഗീതം നൽകിയ നാല് സംഗീത സംവിധായകർ ഹേയ് ജൂഡിൽ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവരാണ് ജൂഡിന് ഗാനമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക