വീഡിയോ പ്രൊഡ്യൂസർമാർക്ക് തത്സമയം സംപ്രേഷണം ചെയ്യാൻ ഫെയ്സ്ബുക്ക് തയ്യാറെടുക്കുന്നു. ഒരു സ്ട്രീമിൽ ഒന്നിലധികം ക്യാമറകളിൽ നിന്നും ഉള്ള വിഡിയോകൾ നിയന്ത്രിക്കാൻ അനുവദിക്കുന്ന വെബ്-അടിസ്ഥാനമാക്കിയ ‘ലൈവ് വീഡിയോ പ്രൊഡ്യൂസർ’ ആണ് ഉടൻ വരാനിരിക്കുന്നത്.
സ്ക്രീനിൽ നിന്ന് നിങ്ങൾക്ക് ഒന്നിലധികം ഇൻപുട്ടുകൾ ചേർക്കാൻ കഴിയും എന്നതാണ് ‘ലൈവ് വീഡിയോ പ്രൊഡ്യൂസറിന്റെ ഏറ്റവും വലിയ ഫീച്ചർ, വിഡിയോയിൽ കൂടുതൽ ഗ്രാഫിക് നൽകുന്നതിന് വ്യത്യസ്ത ഓവർലേകൾ ചേർക്കാം. അതുപോലെ വീഡിയോ സ്പ്ലിറ്റ് ചെയ്യാൻ നിരവധി വ്യത്യസ്ത ഫോർമാറ്റുകൾ ലഭ്യമാണ്. ഒരേസമയം മിനിമം നാലു ഇൻപുട്ട് വരെ സ്ക്രീനിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക