അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി എല്ലാവരിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇഷ്ടപെട്ട ആഹാരം കഴിക്കാൻ പറ്റുന്നില്ല എന്നൊക്കെ പരിഭവം പറയുന്നവരാണ് ഒട്ടുമിക്കവരും. പരസ്യങ്ങളിൽ കാണുന്ന വിലകൂടിയ മരുന്നുകളും തടി കുറയാനായി സ്വീകരിക്കും. യോഗ ഓട്ടം നടത്തം തുടങ്ങിയവയും ശീലിക്കുന്നവർ നിരവധിയാണ്. ചെല പൊടികൈകളും പരീക്ഷിക്കും.
ജീരകപ്പൊടി തൈരില്‍ കലക്കി കഴിച്ചു നോക്കൂ, ഇത് തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്.ജീരകപ്പൊടി, വെജിറ്റബിള്‍ സൂപ്പ്, ബ്രൗണ്‍ അരി കൊണ്ടുണ്ടാക്കിയ കഞ്ഞി കഴിയ്ക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ ജീരകം വറുത്തോ അല്ലാതെയോ പൊടിച്ച് തുല്യഅളവ് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റിലും പിന്നെ 2 നേരം കഴിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.
രണ്ടു ടേബിള്‍ സ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഊറ്റിയെടുക്കുക. പകുതി ചെറുനാരങ്ങ ഇതിലേയ്ക്കു പിഴിഞ്ഞൊഴിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് രണ്ടാഴ്ച അടുപ്പിച്ചു കഴിച്ചാൽ വണ്ണം താനെ കുറയും .തേന്‍ ജീരകപ്പൊടി എന്നിവ സമം വെള്ളത്തില്‍ കലക്കി കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക