റമദാന് മാസത്തിൽ വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വികസന അതോറിറ്റി. അല്‍ ബയാനില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് അഞ്ച് മണിക്കൂറാണ് ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ പ്രവൃത്തി സമയം. രാവിലെ എട്ട് മണിക്ക് ആരംഭിച്ചാല്‍ ഒരു മണിവരെ, എട്ടരയ്ക്ക് ആരംഭിച്ചാല്‍ എട്ടര വരെ എന്നിങ്ങനെയാണ് സമയക്രമം. ഒരു കാരണവശാലും പ്രവൃത്തി പരിധി അഞ്ച് മണിക്കൂറില്‍ കൂടുതരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
കൂടാതെ, റമദാനില്‍ എല്ലാ കായിക പരിശീലന ക്ലാസുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക