തിരുവനന്തപുരം: തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നു. പിന്നിട്ട ആറു ദിവസവും വിലയില്‍ വര്‍ധനവുണ്ടായി. ആറ് ദിവസത്തിനിടെ 1.40 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസല്‍ ലിറ്ററിന് 73.06 രൂപയാണ് ശനിയാഴ്ച. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തുന്നത്. വരും ദിനങ്ങളിലും വില കൂടിയേക്കുമെന്നാണ് സൂചന.
കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 19 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക