പൊട്ടറ്റോ ഓമ്ലെറ്റ് ഈസിയായി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
ഉരുളക്കിഴങ്ങ് – 1 എണ്ണം.
കൊഴി മുട്ട – 2 എണ്ണം.
എണ്ണ – പാകത്തിന്.
ഉപ്പ് – പാകത്തിന്.
കുരുമുളക് പൊടി -1 ടീസ്പൂണ്‍.
വറ്റല്‍ മുളക് പൊടിച്ചത് – 1/2 ടീസ്പൂണ്‍.
തയ്യാറാക്കേണ്ട വിധം:
ഉരുളക്കിഴങ്ങ് ഗ്രേറ്റര്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം അതിനെ വൃത്തിയായി കഴുകുക.അതേ സമയം മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ച് കലക്കിയെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനെ നന്നായി വഴറ്റിയെടുക്കുക.അതിലേക്ക് ഉപ്പ് ,കുരുമുളക് പൊടി , മുളക് പൊടിച്ചത്,ഇവയെല്ലാം ചേര്‍ക്കുക. 2 മിനിറ്റ് നേരം പാകം ചെയ്യുക. ഉരുളക്കിഴങ്ങ് അധികം വെന്ത് ഉടയാതെ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ്
വൃത്താകൃതിയില്‍ നിരത്തി അതിനു മുകളിലേക്ക് മുട്ട ഒഴിക്കുക. കുറച്ച് നേരം മൂടി വച്ച് ആവിയില്‍ വേവിക്കുക.ഓമ്ലെറ്റ് മറിച്ചിട്ട് വേവിക്കുക. പൊട്ടറ്റോ ഓമ്ലെറ്റ് തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക