ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം, കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്പെയിനും ഇന്ന് ഏറ്റുമുട്ടുന്നു. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്ന് ഉറപ്പാണ്.
ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് ഈ സൂപ്പർ പോരാട്ടം തുടങ്ങുക.
ഇത് രണ്ടാം തവണ മാത്രമാണ് യൂറോപ്യന്‍ ഫുട്ബോളിലെ ശക്തികളായ പോര്‍ച്ചുഗലും സ്പെയിനും ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. 2010ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയം സ്പെയിനിന്റെ കൂടെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക