മുംബൈയിൽ യുവതിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും രവിശങ്കർ താഴേക്ക് ചാടുകയായിരുന്നു.
നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’എന്ന സിനിമയുടെ സഹതിരക്കഥാ കൃത്തായിരുന്നു അലോക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ആത്മഹത്യയ്ക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല. സബര്‍ബന്‍ വെര്‍സോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക