ഫുട്ബോളിലെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് കോടികൾ. ഏകദേശം 850 കോടിയോളം രൂപയ്ക്കാണ് ക്രിസ്റ്റ്യാനോയുടെ ജേഴ്സി യുവന്റസ് വിറ്റത്. താരം ക്ലബ്ബിലെത്തിയെന്ന് ഇറ്റാലിയൻ ടീം പ്രഖ്യാപിച്ച ദിവസം തന്നെ 52000 ത്തോളം ജേർസികളാണ് വിറ്റു പോയത്. ഇൗ ഇനത്തില്‍ ഏകദേശം 420 കോടിയോളമാണ് ക്ലബിനും അഡിഡാസിനുമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അഡിഡാസാണ് യുവന്റസിന്റെ ജഴ്സി പാര്‍ട്ണര്‍മാര്‍. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് പി.എസ്.ജിയിലേക്ക് കൂടുമാറിയ ബ്രസീല്‍ താരം നെയ്മറിന്റേതിനേക്കാൾ പതിന്മടങ്ങ് ജഴ്സിയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ക്രിസ്റ്റ്യാനോയുടേതായി വിറ്റുപോയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക