കോട്ടയം: ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു 26 പേര്‍ക്ക് പരിക്കേറ്റു.
രണ്ട്പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പാമ്പാടി നെടുംകുഴി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിന് സമീപം കെകെ റോഡില്‍ ചൊവ്വാഴ്ച പകല്‍ 2.30 നാണ് അപകടം നടന്നത്.
കുമളിയില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷ വെട്ടി തിരിച്ചപ്പോള്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു.
മഴ മൂലം ബസിന്റെ ഷര്‍ട്ടറുകള്‍ പൂര്‍ണ്ണമായി ഇട്ടിരുന്നത് യാത്രക്കാര്‍ക്ക് രക്ഷയായി. ചെറിയ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/realnewskeralaofficial/videos/688687731480258/
പ്രതികരിക്കാൻ ഇവിടെ എഴുതുക