കർഷകർക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി കശുമാവിൻ തൈകൾ വിതരണം ചെയ്യാനായി കശുമാവ് കൃഷി വികസന ഏജന്‍സി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
മൂന്നു വര്‍ഷത്തിനകം വിള നല്കുന്ന അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് വിതരണം ചെയ്യുന്നത്. അപേക്ഷിക്കുന്ന കർഷകർക്കും സ്ഥാപനങ്ങൾക്കും കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ തൈകൾ വിതരണം ചെയ്യും.
കര്‍ഷകര്‍ക്ക് നേരിട്ടോ, അക്ഷയ വഴിയോ http://kasumavukrishi.org/n/ എന്ന വെബ്സൈറ്റിലൂടെ ജൂലൈ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പി സ്കാൻ ചെയ്ത് സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക