ഓണസദ്യയ്ക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കണമെന്നാണ്. എന്നാൽ എളുപ്പത്തിന് വേണ്ടിയും വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാകില്ലെന്നും കരുതി നാം ചില വിഭവങ്ങൾ കടയിൽ നിന്നും വാങ്ങാറാണ് പതിവ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിഭവങ്ങളാണ് ഉപ്പേരി, കായവറുത്തത്, പപ്പടം എന്നിവ. എന്നാൽ ഇത്തവണത്തെ ഓണത്തിന് ഇവ മൂന്നും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ സിമ്പിൾ റെസിപ്പികൾ പരീക്ഷിക്കൂ.
ശർക്കരവരട്ടി / ഉപ്പേരി
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തയ്ക്ക- അരക്കിലോ
ശര്‍ക്കര- കാല്‍ക്കിലോ
ഏലയ്ക്കപ്പൊടി- 2 ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തയ്ക്ക് ചെറുകഷ്ണങ്ങളായി മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ മുറിച്ചിടുക. ശര്‍ക്കര പാനി ചൂടാക്കി ഇതിലെ അഴുക്ക് നീക്കം കളഞ്ഞ് വെയ്ക്കുക. അതിനു ശേഷം ഏലയ്ക്ക, ജീരകം എന്നിവ ശര്‍ക്കരയില്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെള്ളത്തിലിട്ടു വെച്ചിരിയ്ക്കുന്ന കായ്കഷ്ണങ്ങള്‍ കോരി എടുത്ത് വെള്ളം കളഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. പിന്നീട് ബ്രൗണ്‍ നിറമാകുമ്പോള്‍ ഒഇത് കോരി ശര്‍ക്കര പാനിയില്‍ ഇട്ട് കട്ട കെട്ടാതെ ഇളക്കാം. അല്പസമയത്തിന് ശേഷം ഇതില്‍ നിന്നും മാറ്റി ഉണങ്ങാന്‍ വെയ്ക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞ് ഉപയോഗിക്കാം.
കായ വറുത്തത്
തൊലി കളഞ്ഞ ഏത്തക്കായ 1 സ്പൂൺ മഞ്ഞൾ കലക്കിയ വെള്ളത്തിൽ അര മണിക്കൂർ വെക്കണം .അതിനു ശേഷം വെള്ളം നന്നായി തുടച്ചു എടുക്കുക. അധികം കട്ടിയില്ലാതെ നേർമ്മയായി കട്ട് ചെയ്ത കായ ചൂടായ വെളിച്ചെണ്ണയിൽ വറുക്കാനിടുക .ഒരു മുക്കാൽ വേവാകുമ്പോൾ ഉപ്പു ചേർത്ത വെള്ളം തളിച്ച് കൊടുക്കാം. നല്ല മൂത്തു വരുമ്പോൾ കോരിയെടുക്കാം.
പപ്പടം
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് പരിപ്പ്- 1 കിലോ
അപ്പക്കാരം – 35 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
പെരുംകായം- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക
ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).
വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.
നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.
പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.
വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.
പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം.
പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്ലി ആക്കാൻ 5 സൂപ്പർ ടിപ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക