മഹാപ്രളയത്തില്‍പ്പെട്ട കേരളത്തിന് സഹായഹസ്തവുമായി സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. ഫേസ്ബുക്കിലൂടെയാണ് സംഭാവന നല്കുന്ന കാര്യം രാഘവ അറിയിച്ചത്.
ശനിയാഴ്ച കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി സംഭാവന ചെയ്തവര്‍ക്കും ഇനി ചെയ്യാനിരിക്കുന്നവര്ക്കും എന്റെ നന്ദി. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു’, രാഘവ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക