കൊച്ചി: വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അധികൃതർ അറിയിച്ചു. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചയ്ക്ക് നിർത്താനും തീരുമാനിച്ചു.
ഉച്ചയ്ക്ക് രണ്ട് മുതല്‍ അന്താരാഷ്ട്ര -ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക