ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ ഹിന്ദി വേര്‍ഷനിലൂടെയാണ് നിവിന്‍ ബോളിവുഡിലെത്തുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്.
രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന് ചിത്രീകരിച്ചത്. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിനായി ലക്ഷദ്വീപിലെ ജിസരി മലയാളത്തിൽ പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്.
മൂത്തോനിലെ നായിക ശോഭിത ധുലിപുല കഥാപാത്രത്തെിനായി കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒരു ദിവസം തങ്ങിയതും നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരു ഭാഷകളിലും ഒരുമിച്ച് ചിത്രീകരണം നടത്തിയ ചിത്രത്തിനായി ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് അനുരാഗ് കശ്യപാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക