പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.
നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലും, കേരള ഹൈക്കോടതിയിലും നല്‍കും. സുപ്രിംകോടതിയിലെ കേസില്‍ നിലവില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഗ്വി തന്നെ ഹാജരാകും.
ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പദ്മകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകനായ മനു അഭിഷേക് സിംഗ് വിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക