വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുത്തു. ശ്രുതി പളനിയപ്പന്‍(20)നെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല യുജി കൗണ്‍സിലിന്റെ വിദ്യാര്‍ഥി യൂണിയന് പ്രസിന്റായി തെരഞ്ഞെടുത്തത്. 1992ലാണ് ശ്രുതിയുടെ മാതാപിതാക്കള്‍ ചെന്നൈയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്.
സഹപാഠി ജൂലിയ ഹ്യുസാ(20)നെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ ശേഷം പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതാകും നല്ലതെന്നും ശ്രുതി പളനിയപ്പന്‍ വ്യക്തമാക്കി. 2016 ജൂലൈയില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ യുവ പ്രതിനിധിയായിരുന്നു ശ്രുതി പളനിയപ്പന്‍.
ശ്രുതി പളനിയപ്പനും ജൂലിയ ഹ്യുസായ്ക്കും 41.5% വോട്ട് ലഭിച്ചപ്പോള്‍ എതിരാളികളായ നാദിന്‍ എം കോരിയ്ക്കും അര്‍ണവ് അഗര്‍വാളിനും 26.6% വോട്ടാണ് ലഭിച്ചത്. നിലവില്‍ ഹാര്‍വാര്‍ഡ് യുജി കൗണ്‍സിലിന്റെ വിദ്യാഭ്യാസ കമ്മിറ്റി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക