തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ പുതിയ എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് എം പി ദിനേശ് ചുമതലയേറ്റത്.
ടോമിന് തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം പി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്. നാല് മാസമാണ് എം പി ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിന് ശേഷവും അദ്ദേഹത്തിന് തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.
എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും മുന്‍ വിധിയോ മുന്‍ധാരണയോ ഇല്ല എന്നും. സര്‍ക്കാര്‍ ഏല്പിച്ച ചുമതല നിര്‍വ്വഹിക്കുമെന്നും എം പി ദിനേശ് പറഞ്ഞു. കെ എസ് ആര് ടി സി എം ഡിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക