തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്തും. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലായാണ് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ്എന്നിവിടങ്ങളിലുമായാണ് പരീക്ഷ. രാവിലെ 10 മുതല്‍ 12:30 വരെയാണ് പരീക്ഷാ സമയം.
എന്‍ജിനിയിറങ് പ്രവേശന പരീക്ഷക്ക് 93467 അപേക്ഷരാണുള്ളത്. ഫീസ് അടച്ച് അപേക്ഷിച്ചവര്‍ക്ക് അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ മാര്‍ച്ച് 31 വരെ സമയം നേരത്തെ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയിട്ടില്ലെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ എ ഗീത അറിയിച്ചു.
ഹെല്പ് ലൈന്‍ നമ്പറുകള്‍: 0471–2332123, 2332123, 2339102,–103, –104
പ്രതികരിക്കാൻ ഇവിടെ എഴുതുക