കാണാൻ ചെറുതാണെങ്കിലും ചെറുനാരങ്ങ ചില്ലറക്കാരനല്ല, ഗുണങ്ങൾ ഒട്ടനവതിയാണ്. അതുമാത്രമല്ല പുള്ളിക്കാരന്റെ സ്വദേശം അങ്ങ് തെക്കേഷ്യയിലാണ്. പക്ഷെ ഇവിടങ്ങളിലും സുലഭമായി തന്നെ വളരുന്നുമുണ്ട്.
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. നാരങ്ങയ്ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം.
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ചെറുനാരങ്ങ ഏറെ ഗുണം ചെയ്യുന്നതാണ്. ചര്‍മ്മത്തിനും മുടിയ്ക്കും ചെറുനാരങ്ങ ഉപയോഗിക്കുന്നത് കൊണ്ട് വളരെ നല്ലതാണ്. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന് അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടാൻ സഹായിക്കും. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്. നഖത്തില്‍ നാരങ്ങ നീര് പുരട്ടുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
അതുമാത്രമല്ല നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. കൂടാതെ താരൻ ചിലരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ദിവസവും ഒരു ടീസ്പൂൺ നാരങ്ങ നീരും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും.
പ്രമേഹം , അർബുദം തുടങ്ങിയ ആജീവന്തനന്ത രോഗങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക