സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഏറ്റവും വലിയ പ്രേശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ വില്ലൻ താരൻ തന്നെയാണ്. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത് തലയിൽനിന്നും അകറ്റാനുള്ള വഴികളാണ് നാം നോക്കേണ്ടത്.
പതിവായി ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന് വരാം. തല ചൂടാകുമ്പോള്‍ വിയര്‍പ്പും അഴക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞാണ് താരന് വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ.
മുട്ടയുടെ വെള്ളയുടെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം. ഇവ തലയിൽ പുരട്ടുന്നത് താരൻ അകറ്റുക മാത്രമല്ല മുടി ബലമുള്ളതാക്കാനും സഹായിക്കും.
ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. താരൻ അകറ്റുക മാത്രമല്ല മുടി തഴച്ച് വളരാനും ഏറ്റവും നല്ല പ്രതിവിധിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക