കോട്ടയം: കിടങ്ങൂര്‍ മീനച്ചിലാറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ സ്വദേശി മനീഷ് സെബാസ്റ്റ്യന്റെ മൃതദേഹമാണ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ വെളളത്തിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങവെ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. ചേര്‍പ്പുങ്കലില്‍ ഓട്ടോഡ്രൈവറായിരുന്നു മനീഷ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക