മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ.
മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ദേഹമാസകലം പരിക്കേറ്റ പാടുകളുമുണ്ട്. അഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റു.
ഇതിൽ രണ്ട് പേരുടെ കൈകൾ ഒടിഞ്ഞ നിലയിലാണ്. 15 പേരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
സാരമായി പരിക്കേറ്റ വിദ്യാർഥികൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി. എന്നാൽ സ്കൂൾ അധികൃതരുടെ വിശദീകരണം പോലീസ് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക