കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 29000 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ചിരുന്നു. രണ്ടാഴ്ചകൊണ്ട് പവന് 1000 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 29000 രൂപയും ഗ്രാമിന് 3625 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യവും ഇടിഞ്ഞതുമാണ് സ്വര്‍ണവില ഉയരാനുള്ള കാരണം.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1512 ഡോളര്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക