ന്യൂഡൽഹി : അതി കഠിനമായ ശൈത്യത്തെ തുടർന്ന് ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നു.
കനത്ത മൂടൽ മഞ്ഞ് ഡൽഹിയിലെ ഗതാഗതം തടസ്സപ്പെടുത്തി. മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകൾ 2 മുതൽ അഞ്ച് മണിക്കൂര്‍ വരെയാണ് ഡല്‍ഹിയില്‍ വൈകിയെത്തിയത്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ താപനില 0.2 ഡിഗ്രി ആയി കുറഞ്ഞു.
1996ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയായി. ജനുവരി 3 വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക