രാവിലെ എഴുന്നേറ്റ ഉടനെ ചായയ്ക്ക് പകരമായി നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ സഹായിക്കും. പക്ഷെ തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർക്കാതെ വേണം കുടിക്കാൻ.
ഈ പാനിയം ദിവസത്തിന്റെ ആരംഭത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ദിവസം മുഴുവനും ഉൻമേഷവും ഊർജ്ജവും നിലനിൽക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സീ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംതള്ളാനും ഈ പാനിയം സഹായിക്കും.
ദഹനപരമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കൂടിയാണ് ചെറുചൂടുള്ള നാരങ്ങാ വെള്ളം. ചർമ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉത്തമമാണ്. വിയർപ്പിന്റെ ദുർഗന്ധം അകറ്റാനും. ഇത് ശീലമാക്കുന്നതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക