കോഴിക്കോട്: ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. നല്ലളം കുന്നുമ്മല്‍ കിഴ് വനപറമ്ബില് താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സല് -നബീല ദമ്ബതികളുടെ മകള്‍ ഫാത്തിമ ഫഹ്മ(അഞ്ച് ) ആണ് മരിച്ചത്. റഹിമാന്‍ ബസാര്‍ അല്‍ ഫത്താഹ് ഖുര്‍ആന്‍ സ്കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്.
വീടിന് സമീപം കളിക്കുന്നതിനിടയില്‍ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരങ്ങള്‍ : മുഹമ്മദ് അബൂബക്കര്‍ , അഹമ്മദ് സഈദ്, മുഹമ്മദ് ഹുബാബ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി ഖബറടക്കം ഇന്ന് ഉച്ചയോടെ നല്ലളം ഖബര്സ്ഥാന് പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക