കോട്ടയം: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുചക്രവാഹനവുമായി കൂട്ടിയിച്ച് രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോര്‍വാഹന വകുപ്പ് ബസ് ഓടിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
ഫെബ്രുവരി 13 ന് പെരുമ്പാവൂര്‍ കീഴില്ലം സെന്‍്റ് തോമസ് സ്കൂളിന് സമീപം കെ എസ് ആര് ടി സി ബസും ഇരുചക്രവാഹനവും കൂട്ടയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബസ് പെരുമ്ബാവൂര്‍ ജോയിന്റ് ആര് ടി ഒ യുടെ നേതൃത്വത്തില്‍ എം സി റോഡില്‍ ഓടിച്ച് പരിശോധിക്കുകയും വാഹനത്തിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വേഗത അനുവദനീയമായ പരിധിയും കടന്ന് പോകുന്നതായും കണ്ടെത്തി. അപകടംമൂലമുണ്ടായ തകരാറുകള്‍ കൂടി കണക്കിലെടുത്താണ് വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദു ചെയ്തത്.
അപകടം നടന്ന സ്ഥലം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഓവര്‍ ടേക്കിംഗ് നിരോധിച്ച വളവില്‍ റോഡിന്റെ മധ്യഭാഗത്ത് വെള്ളവരയും മറികടന്നാണ് എതിര്‍ദിശയില്‍വന്ന വിദ്യര്‍ത്ഥികളുടെ വാഹനത്തില്‍ ബസ് ഇടിച്ചതെന്നും കണ്ടെത്തി. ഐ.പി.സി മുന്നൂറ്റിനാലാം വകുപ്പു പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. ഡ്രൈവര്‍ ഒളിവിലാണ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക